‘ചാക്കോ മാഷ് എന്റെ അപ്പനല്ല’: നീരജിനെ ഞെട്ടിച്ച് രൂപേഷിന്റെ കിടിലൻ മറുപടി
Sunday, September 25, 2016 11:46 PM IST
ചാക്കോ മാഷ് എന്റെ അപ്പനല്ല ഒരു നൂറ് ആവർത്തി നമ്മൾ കേട്ട ഡയലോഗ് ആണ്. ആടുതോമ എന്ന തോമസ് ചാക്കോയുടെ ബാല്യകാലകഥാപാത്രം വികാരക്ഷോഭത്തോടെ പറയുന്ന ഈ വാക്കുകൾ ആടുതോമയ്ക്കൊപ്പം ആരാധകർ നെഞ്ചിൽ ഏറ്റെടുത്തു. വർഷങ്ങൾക്കു ശേഷം ഇതേ ഡയലോഗ് വീണ്ടും പ്രയോഗിക്കുകയാണ് അന്ന് തോമസ് ചാക്കോയെ അവതരിപ്പിച്ച രൂപേഷ് പീതാംബരൻ. പക്ഷേ ഇത് ഫേസ്ബുക്കിലൂടെയാണെന്നു മാത്രം. യുവനടൻ നീരജ് മാധവിന്റെ പോസ്റ്റിനു മറുപടിയായായിരുന്നു രൂപേഷിന്റെ ഈ കമന്റ്.

തന്റെ പുതിയ ചിത്രമായ ഒരു മെക്സിക്കൻ അപാരതയെക്കുറിച്ച് ഫേസ്ബുക്കിൽ വിശദീകരിക്കുകയായിരുന്നു നീരജ്. ടോവിനോ തോമസിനൊപ്പം റോൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നീരജ് തുടക്കത്തിൽ പറഞ്ഞു. ’ഇതൊന്നും പോരാഞ്ഞിട്ട് പണ്ട് നാടുവിട്ട ചാക്കോ മാഷിന്റെ മോൻ രൂപേഷ് പീതാംബരൻ വീണ്ടും പുതിയ ഭാവത്തിൽ ഇറങ്ങുന്നതും ഒരാവേശമാണ്’ എന്നുകൂടി നീരജ് പറഞ്ഞു. ഇതിനു മറുപടിയായി ചാക്കോ മാഷ് അല്ല എന്റെ അപ്പൻ എന്ന് രൂപേഷ് കമന്റ് ചെയ്തു. ക്ഷമിക്കൂ പീതാംബർജീ എന്നു നീരജും തിരിച്ചടിച്ചതോടെ പോസ്റ്റിൽ ആരാധകരുടെ കമന്റ് പ്രവാഹമായി.

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.