അ​തേ അ​വ​ൾ മാ​ലാ​ഖ​യാ​യി​രു​ന്നു..! ആ​തു​ര​ശു​ശ്രൂ​ഷ​യ്ക്കി​ടെ ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത ലി​നി​യെ ഓ​ർ​ത്ത് വി​തു​മ്പി കേ​ര​ളം
Monday, May 21, 2018 4:40 PM IST
ആ​തു​ര​ശു​ശ്രൂ​ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ ത​ങ്ങ​ളു​ടെ പ​ക്ക​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രോ​ട് ഒ​രി​ക്ക​ലും മു​ഖം തി​രി​ക്കാ​റി​ല്ല. രോ​ഗി​യു​ടെ സൗ​ഖ്യം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. അ​ത്ത​ര​മൊ​രു ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യോ​ടെ ത​ന്‍റെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ തന്‍റെ ജീവൻ ബലിനല്കിയ ഒ​രു മാ​ലാ​ഖ​യെ ഓ​ർ​ത്ത് വി​ല​പി​ക്കു​ക​യാ​ണ് കേ​ര​ളം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട സ്വ​ദേ​ശി​നി​ ലിനിയെയാണ് മാരകമായ നിപ്പാ വൈറസ് കവർന്നെടുത്തത്.

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ സാ​ബി​ത്ത് എ​ന്ന​യാ​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെയാണ് ലിനിക്കും ​വൈ​റ​സ് ബാ​ധയേറ്റത്. ​ച​ങ്ങ​രോ​ത്ത് സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ട് മൊ​യ്തു ഹാ​ജി​യു​ടെ ഭാ​ര്യ ക​ണ്ടോ​ത്ത് മ​റി​യം. മ​റി​യ​ത്തി​ന്‍റെ ഭ​ർ​ത്തൃ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ സാ​ലി​ഹ്, സാ​ബി​ത്ത് എ​ന്നി​വ​രാ​ണ് ഈ ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ആ​ദ്യം മ​രി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ബി​ത്തി​നെ പ​രി​ച​രി​ച്ച ലി​നി​ക്കും ഈ ​വൈ​റ​സ് പി​ടി​പെ​ട്ട​ത്.



ഈ ​വൈ​റ​സ് മ​റ്റാ​രി​ലേ​ക്കും പി​ടി​പെ​ടാ​തി​രി​ക്കു​വാ​ൻ ലി​നി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല.​ മാ​സ്ക് ധ​രി​ച്ച് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ൾക്ക് മൃ​ത​ദേ​ഹം കാ​ണു​വ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. മ​രി​ച്ച​യു​ട​ൻ ത​ന്നെ ലി​നി​യെ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ ദഹിപ്പിക്കുകയായിരുന്നു. ​

ലി​നി​യു​ടെ ഭ​ർ​ത്താ​വ് വടകര സ്വദേശി സജീഷ് ബഹ്റൈനിൽ അക്കൗണ്ടന്‍റാ​ണ്. അഞ്ചുവയസുള്ള റിഥുൽ, രണ്ടു വയസുകാരൻ സിദ്ധാർഥ് എന്നിവരാണ് മക്കൾ. പ്രിയതമനെയും ഓമനമക്കളെയും അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. അതേസമയം, അമ്മ തങ്ങളെ വിട്ടുപോയെന്ന സത്യം ഇതുവരെ റിഥുലും സിദ്ധാർഥും തിരിച്ചറിഞ്ഞിട്ടില്ല. നൈറ്റ് ഡ്യൂട്ടിക്ക് പോയ അമ്മ തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന അവരോട് എന്തു പറയണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. സ്വന്തം അമ്മയ്ക്ക് അന്ത്യചുംബനം നല്കാൻ പോലും വിധി ഈ കുരുന്നുകളെ അനുവദിച്ചില്ല. മരണവാർത്തയറിഞ്ഞ് സജീഷ് നാട്ടിലെത്തിയെങ്കിലും അദ്ദേഹത്തിനും ഭാര്യയെ ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല.

ലി​നി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ നഷ്ടപരിഹാരം നൽകണമെന്നും കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് സർക്കാർ ജോ​ലി ന​ൽ​കി സ​ഹാ​യി​ക്ക​ണ​മെ​ന്നും യു​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​ആ​വ​ശ്യ​പ്പെട്ടു.

ഇ​പ്പോ​ൾ ലി​നി​യു​ടെ മാ​താ​വി​നെ​യും പ​നി ബാ​ധി​ച്ച​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നി​പ്പാ വൈറസ് ബാധയാണോ ഇ​തെ​ന്ന് സ്ഥിരീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.