അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച നെ​യി​ൽ ക​ട്ട​ർ ഒ​രു വ​യ​സു​കാ​ര​ൻ വി​ഴു​ങ്ങി
അ​മ്മ​യു​ടെ കൈ​യ്യി​ൽ നി​ന്നും നെ​യി​ൽ ക​ട്ട​ർ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ ഒ​രു വ​യ​സു​കാ​ര​ൻ അ​ത് വി​ഴു​ങ്ങി. ചൈ​ന​യി​ലെ ചാം​ഗ്ചു​നി​ലാ​ണ് സം​ഭ​വം. അ​മ്മ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് കു​ട്ടി നെ​യി​ൽ ക​ട്ട​ർ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ​ത്. അ​മ്മ അ​ത് തി​രി​കെ വാ​ങ്ങു​വാ​നാ​യി പി​ന്നാ​ലെ വ​ന്ന​പ്പോ​ൾ വീ​ടി​നു ചു​റ്റും ഓ​ടി​യ കു​ട്ടി ഉ​ട​ൻ ത​ന്നെ നെ​യി​ൽ ക​ട്ട​ർ വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​മ്മ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം 2.4 ഇ​ഞ്ച് നീ​ള​മു​ള്ള നെ​യി​ൽ ക​ട്ട​ർ എ​ൻ​ഡോ​സ്കോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യു​ടെ വ​യ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.