കാ​ൻ​സ​റി​ന്‍റെ വേ​ദ​ന​യി​ലും ന​ന്ദു പാ​ടി; ഇ​രു​കൈ​യും നീ​ട്ടി സ്വീകരിച്ച് സോ​ഷ്യ​ൽ​മീ​ഡി​യ
Wednesday, July 18, 2018 1:11 PM IST
കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് ഓ​രോ നി​മി​ഷ​വും വേ​ദ​ന​യി​ൽ ജീ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ന​ന്ദു​വി​നെ അ​റി​യാ​ത്ത​വ​ർ വി​ര​ള​മാ​ണ്. സൂ​ചി കു​ത്തി​ക​യ​റു​ന്ന വേ​ദ​ന​യി​ലും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​വാ​നു​ള്ള ന​ന്ദു​വി​ന്‍റെ ആ​ത്മ​ധൈ​ര്യം പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ത​ള​ർ​ന്നു പോ​കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. ഇ​പ്പോ​ഴി​താ ന​ന്ദു​പാ​ടി​യ ഒ​രു മ​നോ​ഹ​ര ഗാ​നം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

കീ​മോ വാ​ർ​ഡി​ൽ നി​ന്നും നേ​രെ പോ​യി പാ​ടി​യ പാ​ട്ടാ​ണി​തെ​ന്ന് ന​ന്ദു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല എ​ന്‍റെ തി​രി​ച്ചു​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ന​ന്ദി​യും പ​റ​യു​ന്നു. ക​ത്രീ​ന വി​ജി​മോ​ൾ ര​ചി​ച്ച വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​ത് മു​ര​ളി അ​പ്പാ​ട​ത്താ​ണ്. കൂ​ടാ​തെ ത​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ മു​ൻ​കൈ എ​ടു​ത്ത പ്ര​ജോ​ഷ് രാ​ധാ​കൃ​ഷ്ണ​നും ന​ന്ദു ന​ന്ദി അ​റി​യി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് ന​ന്ദു ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​മു​ട്ടി​നു​ണ്ടാ​യ വേ​ദ​ന പി​ന്നീ​ട് കാ​ൻ​സ​റി​ന്‍റെ രൂ​പ​ത്തി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​തു കാ​ലും ന​ന്ദു​വി​ന് ന​ഷ്ട​മാ​യി. കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് ജീ​വി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ത​ന്‍റെ ജീ​വി​തം ഒ​രു പ്ര​ചോ​ദ​ന​മാ​യി മാ​റ​ണ​മെ​ന്നാ​ണ് ന​ന്ദു​വി​ന്‍റെ ആ​ഗ്ര​ഹം. മ​ന​ശ​ക്തി​കൊ​ണ്ടും പ്രാ​ർ​ഥ​ന​ക​ൾ​കൊ​ണ്ടും ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ​വ​നാ​ണ് ഞാ​നെ​ന്ന് ന​ന്ദു അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.

ന​ന്ദു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.