മ​ഹേ​ന്ദ്ര​ഗി​രി​യി​ൽ ബംഗീ ജംപിനൊരുങ്ങി ച​ന്ദ്ര​യാ​ൻ-2
ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​നപ​​​​ദ്ധ​​​​തി​​​​യാ​​​​യ ച​​​​ന്ദ്ര​​​​യാ​​​​ൻ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​രു​​​​ങ്ങി ഇ​​സ്രോ. ​​പ​ര്യ​വേ​ഷ​ണ വാ​ഹ​ന​ത്തി​ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് പ​രീ​ക്ഷ​ണം ത​മി​ഴ്നാ​ട്ടി​ലെ മ​ഹേ​ന്ദ്ര​ഗി​രി​യി​ലു​ള്ള പ​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് മ​ഹേ​ന്ദ്ര​ഗി​രി ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം ഡ​യ​റ​ക്ട​ർ എ​സ്. സോ​മ​നാ​ഥ് പ​റ​ഞ്ഞു. ബം​ഗീ ജം​പ് രീ​തി​യി​ലു​ള്ള ലാ​ൻ​ഡിംഗ് പ​രീ​ക്ഷ​ണ​ത്തി​നാ​യി 100 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക്രെ​യി​ൻ നി​ർ​മി​ക്കും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​തു​പോ​ലെ ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ചാ​കും പ​രീ​ക്ഷ​ണം ന​ട​ത്തു​ക.

ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും പ​രീ​ക്ഷ​ണ ലാ​ൻ​ഡിം​ഗി​ലും വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഇ​സ്രോ മു​ൻ ചെ​യ​ർ​മാ​ൻ എ.​എ​സ്. കി​ര​ൺ​കു​മാ​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.