തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന്ന ജി​മി​ക്കി ക​മ്മ​ലി​ന് ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​നു​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ സു​നി​ൽ പ​ള്ളി​പ്പു​റം. ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലു​മാ​യി അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​ൻ ഇ​തു​വ​രെ​യാ​യി കേ​ട്ടു​ക​ഴി​ഞ്ഞു. പാ​ട്ട് ഹി​റ്റാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു വേ​ർ​ഷ​ൻ ഇ​റ​ക്കി​യാ​ലോ​യെ​ന്ന് ആ​ലോ​ചി​ച്ച​തെ​ന്ന് സു​നി​ൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

കൂ​ടാ​തെഎ​ല്ലാ​വ​രും ഡാ​ൻ​സ് ക​ളി​ച്ച​ല്ലേ ഹി​റ്റാ​ക്കി​യ​ത്. ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യാ​ത്ത​തു കാ​ര​ണം അ​റി​യാ​വു​ന്ന സം​ഗീ​ത​ത്തി​ലൂ​ടെ ഒ​രു ശ്ര​മം ന​ട​ത്തി​യെ​ന്നു മാ​ത്രം. പ​ന്തു​വ​രാ​ളി, ഷ​ണ്മു​ഖ​പ്രി​യ എ​ന്നീ രാ​ഗ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി രാ​ഗ​മാ​ലി​ക​യാ​യാ​ണ് ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.



25നു ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ സു​നി​ൽ പാ​ട്ട് അ​പ്‌ലോ​ഡ് ചെ​യ്ത​ത്. അ​തു ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട് വെ​റൈ​റ്റി മീ​ഡി​യ, മി​മി​ക്രി മീ​ഡി​യ തു​ട​ങ്ങി അ​റി​യാ​വു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ നി​ര​വ​ധി പേ​ജു​ക​ളി​ലേ​ക്കും പ​ല​രു​ടെ​യും വാ​ട്ട്സ് ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ക​ർ​ത്ത​പ്പെ​ട്ടു. ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക തു​ട​ങ്ങി​യ വി​ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ ല​ഭി​ച്ച​താ​യി സു​നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി മ്യൂ​സി​ക് കോ​ള​ജി​ൽ നി​ന്നും ഗാ​ന​ഭൂ​ഷ​ണ​ത്തി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യി​ട്ടു​ണ്ട് സു​നി​ൽ. ഇ​വി​ടെ നി​ന്നും ഗാ​ന​പ്ര​വീ​ണും എം​എ മ്യൂ​സി​ക് ബി​രു​ദ​വും നേ​ടി. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ എ​ൻ​ഡോ​വ്മെ​ന്‍റും ദ്രാ​വി​ഡ ഫോ​ക്‌ലോ​ർ അ​വാ​ർ​ഡും സു​നി​ലി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സി​നി​മാ സം​വി​ധാ​ന​രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ.

ഉ​ത്ത​ര​ചെ​മ്മീ​ൻ, 168 അ​വേ​ഴ്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി. ക​ള​ഞ്ഞു​പോ​യ വി​ത്ത്, സ്നേ​ഹ​തീ​ര​ത്തെ അ​ക്ഷ​ര​പ്പൂ​ക്ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​ന്േ‍​റ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ത​ളി​യാ​പ​റ​ന്പ് ജി​എ​ൽ​പി​എ​സ് അ​ധ്യാ​പി​ക ധ​ന്യ​യാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ കൃ​ഷ്ണ​പ്രി​യ​യും കാ​ർ​ത്തി​ക്കു​മാ​ണ് മ​ക്ക​ൾ.