വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്നും കണ്ടെത്തിയത് 3.5 കി​ലോ​ഗ്രാം ത​ല​മു​ടി
Sunday, July 29, 2018 12:25 PM IST
വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് 3.5 കി​ലോ ത​ല​മു​ടി. ക​സാ​ഖി​സ്ഥാ​നി​ലെ മ​ങ്ക്യാ​സ്തു റീ​ജി​യ​ണ​ൽ ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ വ​യ​റ്റി​ൽ ത​ല​മു​ടി​ക്കെ​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ൽ ഇ​ത് പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ത​ല​മു​ടി ച​വ​യ്ക്കു​ന്ന ശീ​ലം ഈ ​കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​കു​ട്ടി​സു​ഖം പ്രാ​പി​ക്കു​ന്ന​താ​യാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.