ന​ദി​യി​ൽ കു​ടു​ങ്ങി​യ ആ​ന​യെ ര​ക്ഷി​ക്കാ​ൻ ഡാം ​തു​റ​ന്നു​വി​ട്ടു
Saturday, March 17, 2018 3:46 PM IST
വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​ത്താ​ണ ആ​ന​യെ ര​ക്ഷി​ക്കാ​നാ​യി ഡാം ​തു​റ​ന്നു വി​ട്ടു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​നു സ​മീ​പ​മു​ള്ള രാ​ജാ​ജി ക​ടു​വ സ​ങ്കേ​ത​ത്തി​ലാ​ണ് സം​ഭ​വം. കാ​ട്ടി​ൽ നി​ന്നെ​ത്തി​യ ആ​ന ന​ദി​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് ആ​ന മു​ങ്ങി മ​രി​ക്കു​മെ​ന്ന അ​വ​സ്ഥ​വ​ന്ന​പ്പോ​ഴാ​ണ് ഡാം ​തു​റ​ക്കാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും ജ​ല​വി​ഭ​വ വ​കു​പ്പും തീ​രു​മാ​നി​ച്ച​ത്.

ആ​ന ന​ദി​യി​ൽ നി​ന്നും തി​രി​കെ ക​യ​റാ​നാ​വാ​തെ നി​ൽ​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് ഫോ​റ​സ്റ്റ് ഗാ​ർ​ഡാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് ആ​ന നീ​ങ്ങി​പ്പോ​യി ഡാ​മി​ന്‍റെ ഗാ​രേ​ജ് ഗേ​റ്റി​നു സ​മീ​പം കു​ടു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ആ​ന​യ്ക്ക് നീ​ന്തി ര​ക്ഷ​പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ഡാ​മി​ന്‍റെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ഡാം ​തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വെ​ള്ളം കു​റ​ഞ്ഞ​പ്പോ​ൾ ആ​ന നീ​ന്തി ക​യ​റി കാ​ട്ടി​ലേ​ക്കു മ​റ​യു​ക​യും ചെ​യ്തു.

ഏ​തെ​ങ്കി​ലും ജീ​വി​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്നാ​കാം ആ​ന ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കാ​ര​ണം ആ​ന​യു​ടെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ൾ ഇ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.