ഗവേഷകരെ ആകർഷിച്ച് ന്യൂസിലൻഡിൽ ഭീമൻ ഗർത്തം
Tuesday, May 8, 2018 10:30 AM IST
ന്യൂ​സി​ല​ൻ​ഡി​ൽ ര​ണ്ടു ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ളു​ടെ വ​ലു​പ്പ​മു​ള്ള ഭീ​മ​ൻ കു​ഴി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. റൊ​ട്ടോ​റോ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ശേ​ഷ​മാ​ണ് പ​ൽ​മേ​ട്ടി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ അ​ഗ്നി​പ​ർ​വ​ത​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യും ഈ ​ഗ​ർ​ത്ത​ത്തി​ലേ​ക്കാ​യി.

60,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ചു​ണ്ണാ​ന്പു നി​ക്ഷേ​പം മ​ഴ​യെ​ത്തു​ട​ർ​ന്ന് ല​യി​പ്പി​ച്ച​താ​ണ് ഗ​ർ​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഗ​ർ​ത്ത​ത്തി​ന് 20 മീ​റ്റ​ർ താ​ഴ്ച​യും 200 മീ​റ്റ​ർ നീ​ള​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.