മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വാ​ത്ത​യ്ക്ക് അ​ഡ്മി​ഷ​ൻ
Thursday, August 16, 2018 4:19 PM IST
ചൈ​ന​യി​ലെ ഷാം​ഹാ​യ​യി​ലെ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വാ​ത്ത​യ്ക്ക് അ​ഡ്മി​ഷ​ൻ. ഗൂ​ഗൂ എ​ന്നു പേ​രു​ള്ള വാ​ത്ത​യ്ക്കാ​ണ് അ​ത്യ​പൂ​ർ​വ​മാ​യ ഈ ​സൗ​ഭാ​ഗ്യം സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. വാ​ത്ത​യു​ടെ ഉ​ട​മ, താ​ൻ താ​മ​സം മാ​റി മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു പോ​കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ വാ​ത്ത​യെ ഇ​നി സം​ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ആ​രെ​ങ്കി​ലും ഇ​തി​നു ത​യാ​റാ​യി മു​മ്പോ​ട്ടു വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഗൂ​ഗൂ​വി​നെ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ഗൂ​ഗൂ ഇ​വി​ടെ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​മെ​ന്നും ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​വ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. ഗൂ​ഗൂ യൂ​ണി​വേ​ഴ്സി​റ്റി പ​രി​സ​ര​ത്ത് വി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.