ശിവകാർത്തികേയന്റെ റെമോ ഏഴിന്
Wednesday, October 5, 2016 1:29 AM IST
രജനിമുരുകനുശേഷം കീർത്തി സുരേഷും ശിവകാർത്തികേയനും ഒന്നിക്കുന്ന ചിത്രം റെമോ ഏഴിനു തിയറ്ററുകളിലെത്തും. 24 എംഎം സ്റ്റുഡിയോയുടെ ബാനറിൽ ആർഡി രാജയാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനു പ്രേക്ഷകരിൽനിന്നു നല്ല പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത.്

ചിത്രത്തിന്റെ ട്രെയിലർ റിലീസായ ആദ്യ ദിവസംതന്നെ 20 ലക്ഷത്തിലധികം പേരാണു കണ്ടത്. ശിവകാർത്തികേയൻ സ്ത്രീവേഷത്തിലെത്തുന്ന ചിത്രം കൂടിയാണു റെമോ. റിലീസിനു മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങൾക്കു തമിഴകത്തിന്റെ യുവതരംഗം അനിരുദ്ധ് രവിചന്ദർ ആണ് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒരുക്കിയ കാമദേവ പ്രതിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.