നികിത തുക്രാൽ വിവാഹിതയാവുന്നു
Thursday, October 6, 2016 4:11 AM IST
ഫഹദ് ഫാസിലിന്റെ നായികയായി കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നികിത തുക്രാൽ വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ഗഗൻദീപ് സിങ് മഗോയാണു വരൻ. പഞ്ചാബി കുടുംബത്തിൽ ജനിച്ച നികിത വളർന്നതു മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. മുംബൈയിലെ ഒരു ഹോട്ടലിലായിരുന്നു ചടങ്ങ്.

സമ്മതം മൂളിയപ്പോൾ 3.36 കാരറ്റ് ഡയമണ്ട് മോതിരം വിരലുകളിൽ അണിയുകയായിരുന്നുവെന്നു നികിത പറഞ്ഞു. മലയാളത്തിൽ ബസ് കണ്ടക്ടർ, ഭാർഗവചരിതം, ഡാഡി കൂൾ, കനൽ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും അഭിനയിച്ചു. തമിഴിൽ പായുംപുലിയാണ് അവസാനചിത്രം. ദീപൻ സംവിധാനം ചെയ്യുന്ന സത്യയാണ് നികിതയുടെ പുതിയ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.