മോഹൻലാലിനൊപ്പം അല്ലു അർജുന്റെ സഹോദരൻ മലയാളത്തിൽ
Monday, October 24, 2016 3:41 AM IST
തെലുങ്ക് ചലച്ചിത്രതാരം അല്ലുഅർജുന്റെ സഹോദരൻ അല്ലു സിരീഷ് മലയാളത്തിലേക്ക്. മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോജ് ബോർഡേഴ്സ് എന്ന മോഹൽലാൽ ചിത്രത്തിലൂടെയാണ് സിരീഷ് മലയാളത്തിൽ രംഗപ്രവേശം ചെയ്യുന്നത്. അടുത്തിടെ തെലുങ്കിൽ സിരീഷ് അഭിനയിച്ച ശ്രീരസ്തു ശുഭമസ്തു മികച്ച വിജയം നേടിയിരുന്നു.

തെലുങ്കിൽ മൂന്നു ചിത്രങ്ങളിൽ മാത്രമാണ് സിരീഷ് അഭിനയിച്ചിരിക്കുന്നത്. നേരത്തെ റാണാ ദഗുബതിയെയാണു മേജർ രവി തീരുമാനിച്ചിരുന്നതെങ്കിലും ഡേറ്റിന്റെ പ്രശ്നമാണ് സിരീഷിനു നറുക്കുവീഴാൻ കാരണമായത്. കർമയോദ്ധായ്ക്കു ശേഷം മേജർ രവിയും മോഹൻലാലും ഒന്നിക്കുന്ന യുദ്ധപശ്ചാത്തലമുള്ള ചിത്രം കൂടിയാണിത്. മറ്റു വിവരങ്ങൾ ല ഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.