ഒരു വടക്കൻ സെൽഫിക്ക് തെലുങ്ക് റീമേക്ക്; നായിക അമല
Wednesday, November 9, 2016 6:25 AM IST
ജി. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി തെലുങ്കിലേക്കു റീമേക്കു ചെയ്യുന്നു. അനീഷ് കൃഷ്ണയാണു ചിത്രത്തിൽ നിവിൻ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. അമല പോൾ നായികവേഷം അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

ജണ്ഡ പൈ കപിരജുവാണ് അമല പോൾ ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. ബജവാഡ, ലവ് ഫെയിലിയർ, നായക് തുടങ്ങിയവയെല്ലാം അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രങ്ങളാണ്. വാടാ സെന്നൈ, തിരുട്ടു പയൽ ടു എന്നീ തമിഴ് ചിത്രങ്ങളിലാണ് അമല പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ബോബൻ സാമുവൽ സംവിധാനം ചെയ്ത ഷാജഹാനും പരീക്കുട്ടീയുമാണ് അമല പോൾ അഭിനയിച്ച മലയാള ചിത്രം. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ തകർത്തഭിനയിക്കുകയാണിപ്പോൾ അമല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.