വിഎസിന്റെ തീപ്പൊരി ഡയലോഗുകളുമായി കാംപസ് ഡയറി വരുന്നു
Wednesday, November 23, 2016 6:50 AM IST
വിപ്ലവനായകൻ വി.എസ്. അച്യുതാനന്ദന്റെ തീപ്പൊരി ഡയലോഗുകളുമായി കാംപസ് ഡയറി എത്തുന്നു. ജീവൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.എസ് അച്യുതാനന്ദൻ എന്ന രാഷ്ര്‌ടീയ നേതാവായി തന്നെയാണ് വി.എസ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടു. ഡിസംബർ ഒന്നിനാണ് കാംപസ് ഡയറി തീയറ്ററുകളിലെത്തുന്നത്.

കുടിവെള്ളം ചൂഷണം ചെയ്യുന്ന കുത്തകകമ്പനികൾക്കെതിരേ നാട്ടുകാർ നടത്തുന്ന സമരമാണ് ചിത്രത്തിന്റെ പ്രമേയം. സമരക്കാരെ അഭിസംബോധന ചെയ്യാനാണ് വി.എസ് എത്തുന്നത്. വിനീഷ് പാലയാടിന്റേതാണ് രചന. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. ദൃശ്യ ഫിലിംസിന്റെ ബാനറിൽ സി.കെ. സരസപ്പൻ, സജയ് ആലക്കണ്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.