മിഷേൽ വന്നു; ഇനി ഡേവിഡിനായുള്ള കാത്തിരിപ്പ്
Wednesday, November 23, 2016 10:18 AM IST
’ദ ഗ്രേറ്റ് ഫാദറി’ലെ മമ്മൂട്ടിയുടെ മുഖമൊന്നു കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ചിത്രത്തിലെ നായിക തെന്നിന്ത്യൻ നടി സ്നേഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായ മിഷേൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്ന രണ്ടു പോസ്റ്ററിലും മുഖം കാണിച്ചിരുന്നില്ല. മമ്മൂട്ടിയുടെയും ആര്യയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യപോസ്റ്ററുകൾ ഇറങ്ങിയത്. പിന്നീട് മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്ന അനിഖയുടെയും പോസ്റ്റർ എത്തി.

ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ്മസിന് ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.