‘ദി ഗ്രേറ്റ് ഫാദർ’ റിലീസ് മാറ്റി
Tuesday, November 29, 2016 6:30 AM IST
പ്രേക്ഷകർആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദർ’ റിലീസ് മാറ്റി. ക്രിസ്മസ് റിലീസായി ചിത്രം വരുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ റിലീസ് ജനുവരി 27–ലേക്ക് മാറ്റിയെന്നാണ് നിർമാതാക്കളായ ഓഗസ്റ്റ് സിനിമ അറിയിച്ചിരിക്കുന്നത്.

നവാഗതനായ ഹനീഫ് അദേനി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ താരം സ്നേഹയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററുകളെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.