ഈമാസം ബ്ലോഗ് ഇല്ല; കാരണം വിശദീകരിച്ച് മോഹൻലാൽ
Wednesday, December 21, 2016 8:20 AM IST
പുതിയ ബ്ലോഗ് എഴുതാൻ സാധിക്കാത്തതിൽ ക്ഷമാപണവുമായി മോഹൻലാൽ. ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ബ്ലോഗ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാത്രയിലായതിനാൽ എഴുതാൻ സാധിക്കില്ലെന്നും അടുത്ത മാസം എഴുത്തിലൂടെ വീണ്ടുമെത്താമെന്നും താരം ബ്ലോഗ് പേജിൽ അറിയിച്ചു. കുടുംബത്തോടൊപ്പം സാൻഫ്രാൻസിസ്കോയിലാണ് മോഹൻലാൽ ഇപ്പോൾ.

നോട്ട് പിൻവലിക്കൽ വിഷയത്തെ സംബന്ധിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ താരത്തിന്റെ അടുത്ത ബ്ലോഗ് ഏതു വിഷയത്തിലാണെന്ന ആകാംക്ഷയിലാണ് ആരാധകർ. മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ജിബു ജേക്കബിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ് മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.