മാധ്യമപ്രവർത്തകയായി നയൻസ്
Friday, December 30, 2016 4:38 AM IST
മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സിനിമയിൽ മാധ്യമപ്രവർത്തകയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ത്രില്ലിൽ നയൻസ്. തൻറെ കുടുംബത്തെ കണ്ടുപിടിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കേണ്ടിവരുന്ന മാധ്യമപ്രവർത്തകയായാണ് നയൻ താര വേഷമിടുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഇഷ്‌ടപ്പെട്ട നയൻസ് ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചുകഴിഞ്ഞെന്നാണ് സൂചന. ചിത്രത്തിലെ നായകൻ ആരാണെന്നുള്ള വിവരം സംവിധായകൻ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വലിയ കാൻവാസിൽ ഒരുക്കുന്ന റിയലിസ്റ്റിക് ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

പൂർണമായും വിദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. വിദേശത്തെ മരുഭൂമി, മല, മഞ്ഞ് എന്നിവയെല്ലാമാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.