‘ആ വാർത്തകൾ ശരിയല്ല..’
Friday, December 30, 2016 10:00 AM IST
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരേ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നല്കുന്നത്. സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ പോർട്ടലുകളിലും ചിത്രത്തിന്റെ പേരിനെക്കുറിച്ച് ചില തെറ്റായ പ്രചരണങ്ങൾ കാണുന്നുവെന്നും ശരിയായ ടൈറ്റിൽ, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തയാഴ്ച അറിയിക്കാമെന്നും ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ— ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രണ്ടര വർഷം കൊണ്ടാണ് പൂർത്തിയായത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശീർവാദ് സിനിമാസ് നിർമിക്കും. ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും. അടുത്ത മേയിൽ ചിത്രം തീയറ്ററുകളിലെത്തും.

ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.