കുഞ്ഞ് അബ്രാമിന് അമ്മ ഗൗരി ഖാൻ നൽകിയ കിടിലൻ സമ്മാനം
ഷാരുഖിന് തന്റെ മൂന്നു മക്കളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇളയവനായ അബ്രാമാണെന്ന് അറിയാത്തവർ ആരുമുണ്ടാവില്ല. അബ്രാമിനും അമ്മ ഗൗരിയേക്കാൾ ഒരിത്തിരി ഇഷ്‌ടക്കൂടുതൽ അച്ഛനോട് തന്നെയാണെന്നാണ് ബോളിവുഡിലെ സംസാരം. എന്നാൽ കാര്യങ്ങൾ ഇനിയങ്ങോട്ട് അങ്ങനെയാകാൻ സാധ്യത കുറവാണ്. കിടിലൻ ഒരു പുതുവത്സര സമ്മാനം നൽകി അമ്മ ഗൗരി ഖാൻ കുഞ്ഞ് അബ്രാമിനെ കൈയിലെടുത്തെന്നാണ് പുതിയ വിവരം.

അബ്രാമിന് തന്നെയായി ഉഗ്രനൊരു തടിവീട് സമ്മാനമായി നൽകിയാണ് ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഖാൻ ഏവരെയും ഞെട്ടിപ്പിച്ചത്. പ്രശസ്ത കലാസംവിധായകൻ സാബു സിറിൾ ഡിസൈൻ ചെയ്ത തടിവീടിന്റെ ചിത്രങ്ങൾ ഇൻസറ്റഗ്രാമിൽ പങ്കുവച്ച് ഗൗരിതന്നെയാണ് തന്റെ കുഞ്ഞിനൊരുക്കിയ സമ്മാനത്തെപ്പറ്റി ഏവരെയും അറിയിച്ചത്. കിംഗ് ഖാൻ എവിടെപ്പോയാലും കൂടെക്കൂട്ടുന്ന അബ്രാം ഇനി ഈ തടിവീട് വിട്ട് ഇറങ്ങാൻ ഇത്തിരി പ്രയാസമായിരിക്കുമെന്നാണ് ഷാരൂഖ് ആരാധകർ പറയുന്നത്.