കട്ടക്കലിപ്പിൽ ജയ്; ബലൂണിന്‍റെ മൂന്നാമത്തെ പോസ്റ്റർ എത്തി
Friday, February 17, 2017 9:38 AM IST
മലയാളിയായ സിനേഷ് എസ്. സംവിധാനം ചെയ്യുന്ന ഹൊറർ റൊമാന്‍റിക് ചിത്രം ബലൂണിന്‍റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നായകൻ ജയ് ആണ് പോസ്റ്ററിൽ. നടനും സംഗീതസംവിധായകനുമായ വിജയ് ആന്‍റണിയാണ് പോസ്റ്റർ പുറത്തിറക്കിയത്.

തെന്നിന്ത്യൻ നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക. ജനനി അയ്യരും മലയാളി താരം ജോയ് മാത്യുവും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തും. ചിത്രത്തിൽ കഥാപാത്രങ്ങൾക്കെന്നപോലെ ബലൂണിനും പ്രാധാന്യമുണ്ട്.

ഒരു വൈദികന്‍റെ വേഷത്തിലാണ് ചിത്രത്തിൽ ജോയ് മാത്യു എത്തുന്നത്. ചിത്രത്തിലെ ഏറ്റവും നിർണായകമായ കഥാപാത്രമാണു ജോയ് മാത്യു അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ടി.എൻ അരുൺബാലാജി, കന്തസാമി നന്ദകുമാർ, ദിലീപ് സുബ്ബരായൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതൽ പോസ്റ്ററുകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. കോളിവുഡിലെ അഞ്ചു മുൻനിര താരങ്ങളാണ് ചിത്രത്തിന്‍റെ പ്രചാരണത്തിനായി എത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.