"നീയൊക്കെ ആൺപിള്ളേരോട് കളിക്കടാ..'; വെല്ലുവിളിച്ച് മേജർ രവി
Saturday, February 18, 2017 11:06 PM IST
യുവനടിക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകൻ മേജർ രവി. സംഭവം ഞെട്ടിക്കുന്നതാണന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജർ രവി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രശസ്തയായ ഒരു നടിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായെങ്കിൽ ഭാവിയിൽ ഇത് ഏത് സ്ത്രീക്കു നേരെയും ഉണ്ടാകാമെന്നും ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓർത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

അക്രമികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു മേജർ രവി. "നീയൊക്കെ ആൺപിള്ളേരോട് കളിക്കെടാ...പിടിയിലാകുന്നതിനു മുൻപ് ആണുങ്ങടെ കൈയിൽ പെടാതിരിക്കാൻ നോക്കിക്കോടാ' എന്നും " ഇനി നീയൊന്നും ഞങ്ങടെ അമ്മപെങ്ങന്മാരെ നോക്കാൻ പോലും ധൈര്യപ്പെടില്ല 'എന്നും, "പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓർത്തോണം' എന്നും പറഞ്ഞാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംഭവത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അക്കാര്യത്തിലെങ്കിലും രാഷ്ട്രീയവും മറ്റ് വേർതിരിവുകളും ഉപേക്ഷിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.