കരീനയും തൈമൂറും വീണ്ടും; ചിത്രം വൈറൽ
ബോളിവുഡിലെ താരദന്പതികളായ സെയ്ഫ് അലിഖാൻ, കരീന കപൂർ ദന്പതികൾക്ക് കുഞ്ഞുണ്ടായത് ആരാധകരെല്ലാം നിറഞ്ഞ സന്തോഷത്തോടെയാണ് കണ്ടുകേട്ടത്. തൈമൂർ എന്നു പേരിട്ട കുഞ്ഞ് ജനിക്കുന്നതിനു മുൻപു തന്നെ വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കരീന കുഞ്ഞുതൈമൂറിനെ കൈയിൽ എടുത്ത് ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആരാധകരുടെ മനസുനിറയെ സന്തോഷം നിറയ്ക്കുന്ന ചിത്രമായിമാറുകയായിരുന്നു അത്. ഇതിനു മുൻപ് ആശുപത്രിയിൽ നിന്നും പോസ്റ്റ് ചെയ്ത കുഞ്ഞിന്‍റെ ചിത്രവും വൈറലായി മാറിയിരുന്നു.