വീണ്ടും റിക്കാർഡിട്ട് ബാഹുബലി
ആ​ദ്യ​ഭാ​ഗ​ത്തെ വി​ജ​യ​ക്കു​തി​പ്പ് ര​ണ്ടാം ഭാ​ഗ​ത്തും തു​ട​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബാ​ഹു​ബ​ലി-2മാ​യി സം​വി​ധായക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി എ​ത്തു​ന്ന​ത്. ആ​ദ്യഭാ​ഗം പു​റ​ത്തി​റ​ങ്ങ​യ​പ്പോ​ൾ​ത​ന്നെ ഇ​ന്ത്യ​ൻ സി​നി​മാ​ച​രി​ത്ര​ത്തി​ൽ നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ബാ​ഹു​ബ​ലി​ക്കു ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട ബാ​ഹു​ബ​ലി 2- ദ ​ക​ൺ​ക്ലൂ​ഷ​ന്‍റെ ട്രെ​യി​ല​റി​ലൂ​ടെ വീ​ണ്ടും റി​ക്കാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് കു​തി​പ്പ്. പു​റ​ത്തു​വി​ട്ട് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ക​ണ്ട ട്രെ​യി​ല​റു​ക​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ബാ​ഹു​ബ​ലി 2. ഇ​തു​വ​രെ 6.5 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി ട്രെ​യി​ല​ർ ക​ണ്ട​ത്. ഏ​പ്രി​ൽ 28ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.