ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അരങ്ങേറ്റം: ലൊക്കേഷൻ ചിത്രം പുറത്ത്
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്രമായ കാർവാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ക​ർ​ഷ് ഖു​റാ​നയാണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്. ഇതിനിടെ ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രം പുറത്തായി. ദുൽഖറിനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് താരങ്ങളായ ഇർഫാൻ ഖാനും മിഥില പൽക്കറുമാണ് സെൽഫി ചിത്രത്തിൽ.

ചി​ത്ര​ത്തി​ൽ ദു​ൽ​ഖർ ഒരു ബംഗളൂരു യുവാവിന്‍റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ആകർഷ് ഖുറാനയും ഹുസൈൻ ദലാലുമാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. റോ​ണി സ്ക്രൂ​വാ​ല​യു​ടെ പു​തി​യ പ്രൊ​ഡ​ക‌്ഷ​ൻ ക​ന്പ​നി നിർമിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ ഊട്ടിയും കൊച്ചിയുമാണ്.