ബ്രിട്ടനേക്കാളും ഇന്ത്യൻ വിദ്യാർഥികൾക്കു പ്രിയം ചൈന
Monday, January 8, 2018 4:43 PM IST
വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന ബ്രി​ട്ട​ന് എ​തി​രാ​ളി​യാ​യി ചൈ​ന. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് ബ്രി​ട്ട​നേ​ക്കാ​ളും കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന​ത് ചൈ​ന​യി​ലാ​ണ്. 2010-11 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ വി​ദ്യാഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു ചൈ​ന​യി​ലേ​ക്കു കു​ടി​യേ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്.

ബ്രി​ട്ട​നേ​ക്കാ​ളും അ​ടു​ത്തു​ള്ള രാ​ജ്യ​മാ​യ​തി​നാ​ലും പ​ഠ​ന​ച്ചെ​ല​വ് കു​റ​വാ​യ​തി​നാ​ലും ഇ​ന്ത്യ​യി​ൽ അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യ മെ​ഡി​ക്ക​ൽ അ​ഡ്മി​ഷ​ൻ ന​യ​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ളെ ചൈ​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. മെ​ഡി​ക്ക​ൽ മാ​ത്ര​മ​ല്ല എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ ചൈ​ന തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട 2016ലെ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ബ്രി​ട്ടി​നി​ൽ 18,015 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്പോ​ൾ ചൈ​ന​യി​ൽ 18,171 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.

2015ൽ 13,500 ​ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ചൈ​ന​യി​ൽ പ​ഠി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ക​ഴി​ഞ്ഞാ​ൽ അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും സ​ഹാ​യം ന​ല്കു​ന്ന രാ​ജ്യം ചൈ​ന​യാ​ണ്.

ചൈ​ന​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം ദ​ക്ഷി​ണ കൊ​റി​യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. അ​മേ​രി​ക്ക, താ​യ്‌​ല​ൻ​ഡ്, പാ​ക്കി​സ്ഥാ​ൻ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.