പെ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​ക​ളിൽ നിന്നും പിഴയീടാക്കിയത് ര​ണ്ടാ​യി​രം രൂ​പ
Wednesday, February 7, 2018 10:34 AM IST
കോ​ള​ജി​ൽ പെ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും 2,000 രൂ​പ പി​ഴ ഈ​ടാ​ക്കി. പാ​ക്കി​സ്ഥാ​നി​ലെ എം.​ഇ​സ്ലാം മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഡെ​ന്‍റ​ൽ കോ​ള​ജി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ച​തി​നാ​ണ് പി​ഴ ശി​ക്ഷ സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത്.

പോ​യ വ​ർ​ഷം ഡി​സം​ബ​ർ ഇ​രു​പ​ത്തി​യൊ​ന്പ​തി​ന് പി​ഴ ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ട് കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​വ​ർ​ക്കു ന​ൽ​കി​യ ര​സീ​തി​ന്‍റെ ചി​ത്രം വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ക്ലാ​സ് മു​റി​ക്കു പു​റ​ത്തു നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ച​തി​ന് 2,000 രൂ​പ പി​ഴ​യാ​യി വി​ധി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് ഇ​വ​ർ​ക്കു ന​ൽ​കി​യ ര​സീ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.