പരീക്ഷയെ പേടിക്കേണ്ട, ധൈര്യമായി നേരിടാൻ ചില നുറുങ്ങുവിദ്യകൾ
Tuesday, March 6, 2018 7:02 PM IST
സ്കൂൾ കുട്ടികൾക്ക് ആധിയുടെ കാലമാണ് പരീക്ഷക്കാലം. ഏറെ നന്നായി അധ്വാനിച്ചിട്ടും ഫലം നേടാൻ സാധിക്കാത്തവർക്കും എങ്ങനെ പഠിയ്ക്കണമെന്ന് അറിയാത്തവർക്കും ഉപകാരപ്രദമായ ചില പരീക്ഷാ മാർഗനിർദേശങ്ങൾ നിർദേശിക്കുകയാണ് ഡ്രീം സെറ്റേഴ്സ് സ്ഥാപകനും ട്രെയിനറുമായ എ. പി. തോമസ്.

രാവിലെ മുതൽ രാത്രി വരെ വിശ്രമമില്ലാതെ പഠിച്ചിട്ടും പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ലെന്നു പറയുന്ന കുട്ടികളുടെ പ്രധാന പ്രശ്നം എങ്ങനെ പഠിക്കണമെന്ന് അറിയാത്തതാണ്. എന്തു മാത്രം പഠിയ്ക്കാണ്ട്, എങ്ങനെ പഠിക്കണം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി അധ്വാനിച്ചാൽ വിജയം നിശ്ചയമായി നേടാനാകും. ഇതിനാണ് സ്മാർട്ട് ലേണിംഗ് എന്നു പറയുന്നത്.



പഠിക്കുന്നതിനായി ടൈംടേബിൾ ഉണ്ടാക്കുക, ഷോർട്ട് നോട്ട്സ് തയാറാക്കുക, വിബ്ജിയോർ (VIBGYOR) പോലുള്ള ചെറു ഫോർമുലകൾ നിർമിക്കുന്നതുമൊക്കെ സ്മാർട്ട് ലേണിംഗിലുൾപ്പെടും. ഇതു പോലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക, വൃത്തിയായി പരീക്ഷ എഴുതുക എന്നിവയും പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങാൻ സഹായിക്കും.

പരീക്ഷയ്ക്കു തയാറെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണു പഠിക്കാനായി തിരഞ്ഞെടുക്കുന്ന മുറിയും ചുറ്റുപാടും. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും നല്ലൊരു പങ്കു വഹിയ്ക്കാനുണ്ട്. അനാവശ്യമായ മാനസിക സമ്മർദം ആണു കുട്ടികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. സമ്മർദമില്ലാതെ പരീക്ഷയെഴുതുന്നവർ മികച്ച വിജയം കൈവരിയ്ക്കുന്പോൾ സമ്മർദത്തോടെ പരീക്ഷയെഴുതുന്ന കുട്ടികൾക്കു മാർക്കു വളരെ കുറഞ്ഞു പോകുന്നു.

കുട്ടികൾക്കു യാതൊരു സമ്മർദവും നൽകാതിരിക്കാൻ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കണം. കഴിവതും കുട്ടികൾക്കു സമ്മർദങ്ങളെ അതിജീവിക്കാൻ അവർക്കു പിന്തുണയേകേണ്ടതുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.