ലാൽ– മഞ്ജു– രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും
Thursday, June 30, 2016 12:24 AM IST
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യർ നായികയാകുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവ് മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിനൊപ്പമാണെന്നു നിശ്ചയിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാലും നടക്കാതെ പോകുകയായിരുന്നു. മൂന്നു പേരും ഒന്നിക്കുന്ന ചിത്രം ഉടൻ സംഭവിക്കുമെന്നാണു സിനിമാവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലോഹമാണ് ഒടുവിൽ മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മോഹൻലാൽ. കൂടാതെ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടു തെലുങ്ക് ചിത്രങ്ങൾ റിലീസിന് കാത്തിരിക്കുകയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കാനാണു തീരുമാനം.

നേരത്തെ, മോഹൻലാലും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തിയ ആറാം തമ്പുരാൻ എന്ന ഷാജി കൈലാസ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയത് രഞ്ജിത്തായിരുന്നു. മോഹൻലാൽ അതിഥി താരമായെത്തിയ സമ്മർ ഇൻ ബത്ലഹേമിലും മഞ്ജു നായികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.