മലയാളത്തിൽ ഇനി ഇരട്ടനായികമാർ
Sunday, July 24, 2016 1:20 AM IST
മലയാള സിനിമയിൽ ആദ്യമായി ഇരട്ടസഹോദരിമാർ നായികയായെത്തുന്നു. നവാഗതനായ മനു കണ്ണന്താനം ഒരുക്കുന്ന ദൂരം എന്ന ചിത്രത്തിലാണ് ഇരട്ടനായികമാർ. വിനീത് ശ്രീനിവാസൻ ഒരുക്കിയ നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ അരങ്ങേറിയ ഐമ റോസ്മി സെബാസ്റ്റ്യനും സഹോദരിയായ ഐനയുമാണ് ദൂരത്തിൽ നായികമാരാകുന്നത്.

നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ ഷാജി മാത്യു നിർമിക്കുന്ന ചിത്രം പ്രണയകഥയാണ് പറയുന്നതെന്നാണ് സൂചന. മക്ബൂൽ സൽമാൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, അർച്ചന കവി എന്നിവരും പ്രധാന റോളുകളിലെത്തുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് മുഹമ്മദ് റിസ്വാൻ സംഗീതമൊരുക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.