ഫഹദ് ഇനി നമിതയ്ക്കൊപ്പം
Tuesday, August 23, 2016 3:24 AM IST
റാഫി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നമിത പ്രമോദും ഒന്നിക്കുന്നു. ഒരു ഇന്ത്യൻ പ്രണയ കഥയ്ക്കുശേഷം ഫഹദ് അവതരിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

നിലവിൽ തെലുങ്കുചിത്രങ്ങളുടെ തിരക്കിലായ നമിത ഉടൻ തിരിച്ചെത്തും. നമിത ഇതാദ്യമായാണു ഫഹദിനൊപ്പം സിനിമ ചെയ്യുന്നത്. സൗഹൃദത്തിനും പ്രണയത്തിനും കുടുംബബന്ധത്തിനുമൊക്കെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണിത്.

ഷറഫുദ്ദീൻ, സൗബിൻ ഷഹീർ, സൃന്ദ, വിനായകൻ തുടങ്ങിയവർ മറ്റു കഥാപാത്ര ങ്ങളെ അവതരിപ്പിക്കും. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. നിലവിൽ മഹേഷ് നാരായണന്റെ ചിത്രത്തിന്റെ തിരക്കിലാണ് ഫഹദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.