സെൽഫി ചോദിച്ച ആരാധികയെ അമിതാഭ് ബച്ചൻ അവഗണിച്ചു..? മറുപടി ബിഗ്ബി തന്നെ പറയും
Thursday, August 25, 2016 12:03 AM IST
തന്റെ ചിത്രം പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ ആഞ്ഞടിച്ച് ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചൻ. ഒരുമിച്ച് ഒരു സെൽഫിയെടുക്കാൻ അപേക്ഷിച്ച ആരാധികയെ അവഗണിച്ച് അമിതാഭ് ബച്ചൻ നടന്നുനീങ്ങുന്ന ചിത്രം മുംബൈ മിറർ പത്രം ബുധനാഴ്ച വലിയ ആഘോഷമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ബിഗ്ബിയെ ചൊടിപ്പിച്ചത്. ആ ചിത്രത്തിന്റെ സത്യാവസ്‌ഥ വിവരിച്ച് ഒരു വിശദീകരണവും താരം ഫേസ്ബുക്കിൽ നല്കി.

മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിംഗിനു ശേഷം വാഹനത്തിലേക്കു നടക്കവേയാണ് ബിഗ്ബിയോട് സെൽഫി അഭ്യർഥനയുമായി യുവതി എത്തിയത്. എന്നാൽ ഒന്നു നോക്കിയ ശേഷം ബിഗ്ബി നടത്തം തുടരുകയായിരുന്നു. കഥയുടെ ഇത്രയും ഭാഗം മാത്രം എടുത്താണ് പത്രം വാർത്തയാക്കിയതെന്നാണ് ബിഗ്ബിയുടെ ആരോപണം. വാനിൽ വച്ച് കുപ്പായം മാറിയ ശേഷം തിരികെയെത്തി ആരാധികയ്ക്കൊപ്പം സെൽഫിയെടുത്തെന്നും അദ്ദേഹം പറയുന്നു. യുവതിക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

ചിത്രത്തിൽ ഒരു തെരുവു നായയുമുണ്ടായിരുന്നു. തെരുവുനായയുടെ അപേക്ഷ എന്നാണ് ചിത്രത്തിന് മുംബൈ മിറർ അടിക്കുറിപ്പ് നല്കിയിരുന്നത്. ആ നായയുടെ അപേക്ഷ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ ലേഖകൻ അത് തന്നെ കേൾപ്പിക്കണമെന്നും അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ ആവശ്യപ്പെടുന്നു.

ബിഗ്ബി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ:

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ആമരവമിബലെഹളശല02.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.