രജനികാന്തിന്റെ ബാഷ രണ്ടാം വരവിനൊരുങ്ങുന്നു
Thursday, August 25, 2016 1:41 AM IST
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ബാഷ രണ്ടാംവരവിനൊരുങ്ങുന്നു. 1995 ൽ സത്യ മൂവിസിന്റെ ബാനറിൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാഷ. ചിത്രത്തെ റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർമാതാവ് ആർ.എം. വീരപ്പൻ.

ചിത്രത്തിനു വേണ്ടി എല്ലാ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞുവെന്നാണു തമിഴകത്തുനിന്നു ലഭിക്കുന്ന വിവരങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ അടുത്ത മാസത്തിൽ പുറത്തിറങ്ങും. അടുത്തിടെ പുറത്തിറങ്ങിയ കബാലി തമിഴ്നാട്ടിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കിയില്ല. ചിത്രത്തിന്റെ റിലീസിനു മുമ്പു കോടികൾ വാരിക്കൂട്ടിയെങ്കിലും വിതരണക്കാർക്കു കബാലി വൻനഷ്‌ടമാണു വരുത്തിവച്ചത്. രജനി ഫാൻസിനെ ആവേശംകൊള്ളിക്കാൻ ബാഷയുടെ റീ റിലീസിനു സാധിക്കും എന്നാണ് പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.