ഷാജി കൈലാസിന്റെ മകൻ സംവിധായകനാകുന്നു
Tuesday, August 30, 2016 4:24 AM IST
ആക്ഷൻ ചിത്രങ്ങളുടെ രാജാവ് ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ ജഗൻ എസ്. കൈലാസ് സംവിധായകനാകുന്നു. ആക്ഷനു പ്രാധാന്യം നൽകിയൊരുക്കുന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണു താര പുത്രൻ സംവിധാന രംഗത്തെത്തുന്നത്. കരി എന്നാണ് ആൽബത്തിനു പേരിട്ടിരിയ്ക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അഹാന കൃഷ്ണകുമാറാണു കരിയിൽ നായികയായെത്തുന്നത്. ബാല്യകാല സുഹൃത്തായ ജഗൻ കരിയെക്കുറിച്ചുള്ള ആശയം പങ്കുവച്ചപ്പോൾത്തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് അഹാന പറഞ്ഞു.

രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസിനുശേഷം അഹാന സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. പഠനത്തിരക്കുക ളാണു സിനിമയിൽനിന്നു താത്കാലിക ഇടവേളയെടു ക്കാൻ കാരണമെന്നു അഹാന പറഞ്ഞു. ജഗൻ നേരത്തെ ബന്ധം എന്നൊരു ഹ്രസ്വചിത്രം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.