മോഹൻലാൽ എന്ന ഓഷോ
Friday, September 16, 2016 3:43 AM IST
ഓഷോയുടെ ഏറ്റവും വലിയ ആരാധകനാണ് മോഹൻലാലെന്ന് എല്ലാവർക്കും അറിയാം. എന്റെ പ്രിയപ്പെട്ട ഓഷോ കഥകൾ എന്ന പുസ്തകവും അദ്ദേഹത്തിന്റെ ലേഖനങ്ങളുമെല്ലാം അതിന്റെ തെളിവുകളാണ്. ഓഷോയെ പ്രേമസാഗരമാണെന്നാണ് മോഹൻലാൽ വിശേഷിപ്പിക്കുന്നത്.

ഓഷോയും താനും തമ്മിൽ അഭേദ്യമായ ഒരു ഇഴയടുപ്പമുണ്ടെന്ന് വിശ്വസിക്കുന്ന മോഹൻലാൽ ഇപ്പോൾ ഓഷോ ആയിത്തന്നെ എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഓഷോയുടെ വേഷത്തിലുള്ള തന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ’ഇൻ ഡിസ്ഗൈസ് ഓഫ് ദ ലിമിറ്റ്ലസ് മാൻ– ദ ഓഷ്യൻ ഓഫ് ലവ്’ എന്ന കുറിപ്പും ചിത്രത്തിനു നല്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.