ജോയ് മാത്യു തമിഴിൽ
Wednesday, September 28, 2016 1:35 AM IST
മലയാളിയായ എസ്. സിനേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജോയ് മാത്യു തമിഴിൽ അരങ്ങേറുന്നു. ബലൂൺ എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഒരു ഹൊറർ റൊമാന്റിക് ചിത്രമാണിത്. വൈദികന്റെ വേഷത്തിലാണ് ചിത്രത്തിൽ ജോയ് മാത്യു എത്തുന്നത്. ജയ്, അഞ്ജലി എന്നിവരാണു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ജോയ് മാത്യുവിന്റെ കഥാപാത്രത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ സംവിധായകൻ തയാറായില്ല. ചിത്രത്തിലെ ഏറ്റവും നിർണായകമായ കഥാപാത്രമാണു ജോയ് മാത്യു അവതരിപ്പിക്കുന്നതെന്നും സംവിധായകൻ വ്യക്‌തമാക്കി. ജനനി അയ്യരും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 1989ലെ ലുക്കിലുള്ള കഥാപാത്രത്തിന്റെ പെയറായിട്ടാണു ജനനി എത്തുന്നത്. ചിത്രത്തിൽ ബലൂണിനും പ്രാധാന്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.