പ്രിയൻ ഇനി ബോളിവുഡിൽ; നായകൻ അക്ഷയ് കുമാർ
Thursday, September 29, 2016 4:17 AM IST
സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഹിറ്റ് സംവിധായകൻ പ്രിയദർശൻ ഇനി ബോളിവുഡിലേക്ക്. അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പ്രിയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. രോഹിത് ഷെട്ടിയായിരിക്കും ചിത്രം നിർമിക്കുന്നത് എന്നാണ് അറിയുന്നത്. നേരത്തെ, ഒപ്പം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. ഹേരാ ഭേരി, ഭാഗം ഭാഗ്, ദേ ദാനാ ദാൻ, ഗരം മസാല, ഫൂൽ ഫുലയ്യ എന്നിവയാണ് പ്രിയദർശൻ സംവിധാനം ചെയ്ത അക്ഷയ് ചിത്രങ്ങൾ. 2013ൽ പുറത്തിറങ്ങിയ രംഗ് രേസ് ആണ് പ്രിയദർശൻ ഒടുവിൽ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.