കെഎഫ്സി ‌ചിക്കൻ വെജിറ്റേറിയനാകും
Sunday, June 10, 2018 10:06 AM IST
ഫാ​സ്റ്റ് ഫു​ഡ് ചെ​യി​ൻ കെ​എ​ഫ്സി പു​തി​യ രു​ചി​ക്കൂ​ട്ടി​ന്‍റെ പ​ണി​പ്പു​ര​യി​ൽ. പ്ര​ധാ​ന ചേ​രു​വ​യാ​യ ചി​ക്ക​ൻ ഒ​ഴി​വാ​ക്കി ബ്രി​ട്ട​നി​ൽ പു​തി‍യ റെ​സി​പ്പി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ന​ട​പ​ടി.

വെ​ജി​റ്റേ​റി​യ​ൻ ഫ്രൈ​ഡ് ചി​ക്ക​ൻ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ വി​ഭ​വം ത​യാ​റാ​ക്കാ​ൻ 11 ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. പു​തി​യ രു​ചി​ക്കൂ​ട്ട് ഇ​പ്പോ​ഴും പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ട് എ​പ്പോ​ഴും ര​ഹ​സ്യ​മാ​യി​ത്ത​ന്നെ സൂ​ക്ഷി​ക്കു​മെ​ന്ന് കെ​എ​ഫ്സി വ​ക്താ​വ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഭ​ക്ഷ​ണ​ങ്ങ​ളി​ലെ അ​ധി​ക കലോ​റി​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് കെ​എ​ഫ്സി പു​തി​യ തീ​രു​മാ​ന​മെ​ടു​ത്തത്. 2024 ആ​കു​ന്പോ​ഴേ​ക്കും ജ​ന​പ്രി​യ ഭ​ക്ഷ​ണ​ങ്ങ​ളി​ലെ കലോ​റി 20 ശ​ത​മാ​നം വ​രെ കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് മാ​ർ​ച്ചി​ൽ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇം​ഗ്ല​ണ്ട് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.