ടാ​ക്സി​യി​ൽ വ​ന്ന് ബാ​ങ്ക് മോ​ഷ്ടി​ച്ച​തി​നു ശേ​ഷം ടാ​ക്സി​യി​ൽ മ​ട​ങ്ങി​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Wednesday, March 21, 2018 12:44 PM IST
ടാ​ക്സി വാ​ഹ​ന​ത്തി​ൽ പോ​യി ബാ​ങ്ക് മോ​ഷ​ണം ന​ട​ത്തി അ​തേ വാ​ഹ​ന​ത്തി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം താ​ൻ മോ​ഷ്ടി​ച്ച പ​ണ​ത്തി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ​തും.

സം​ഭ​വം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ദൃ​സാ​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ടാ​ക്സി ഡ്രൈ​വ​ർ​ക്ക് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞി​ട്ടു​ള്ള ബാ​ക്കി പ​ണം മോ​ഷ്ടാ​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.