മോ​ദി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫ് ല​ഭി​ച്ച പെ​ണ്‍​കു​ട്ടി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ താ​രം; റീ​ത്ത​യെ തേ​ടി വി​വാ​ഹാ​ലോ​ച​ന​ക​ൾ
Saturday, July 28, 2018 2:49 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​നി​ടെ പ​ന്ത​ൽ ത​ക​ർ​ന്നു വീ​ണ് നി​ര​വ​ധി​യാ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മോ​ദി ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഇ​വ​രെ​യെ​ല്ലാം സ​ന്ദ​ർ​ശി​ച്ചു​വെ​ന്നു​ള്ള​താ​ണ് പ​രി​ക്കേ​റ്റ​വ​രെ ഏ​റ്റ​വു​മ​ധി​കം സ​ന്തോ​ഷി​പ്പി​ച്ച​ത്. മോ​ദി ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ൾ വെ​സ്റ്റ്ബം​ഗാ​ളി​ലെ മി​ഡ്നാ​പൂ​രി​ലു​ള്ള ബം​ങ്ക്വാ​ര സ്വ​ദേ​ശി​ക​ളാ​യ റീ​ത്ത മു​ദി ത​ന്‍റെ മ​ന​സി​ലെ ഒ​രു ആ​ഗ്ര​ഹം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒ​രു ഓ​ട്ടോ​ഗ്രാ​ഫാ​യി​രു​ന്നു റീ​ത്ത​യു​ടെ ആ ​ആ​ഗ്ര​ഹം. ആ​വ​ശ്യ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ അ​ദ്ദേ​ഹം അ​ത് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ഓ​ട്ടോ​ഗ്രാ​ഫ് ല​ഭി​ച്ച അ​നി​ത​യ്ക്ക് ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​പ​രി​വേ​ഷ​മാ​ണ്.

ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് ജീ​വി​തം മാ​റി​മ​റി​ഞ്ഞു​വെ​ന്നാ​ണ് റീ​ത്ത മു​ദി പ​റ​യു​ന്ന​ത്. അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പ​മാ​ണ് റീ​ത്ത, മോ​ദി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന സ്ഥ​ല​മാ​യ മി​ഡ്നാ​പൂ​രി​ൽ പോ​യ​ത്. സ​മ്മേ​ള​നം തു​ട​ങ്ങി അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം പ​ന്ത​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.



ഞാ​ൻ ഒ​രു ഓ​ട്ടോ​ഗ്രാ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​തു ന​ൽ​കാ​ൻ മോ​ദി അ​ൽ​പ്പം മ​ടി​ച്ചെ​ന്ന് റീ​ത്ത പ​റ​യു​ന്നു. എ​ന്നാ​ൽ ഞാ​ൻ വീ​ണ്ടും നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ ചി​രി​ച്ചു​കൊ​ണ്ട് യാ​തൊ​രു മ​ടി​യും കൂ​ടാ​തെ അ​ദ്ദേ​ഹം ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം നി​ന്ന​യാ​ളാ​ണ് ഓ​ട്ടോ​ഗ്രാ​ഫെ​ഴു​തു​വാ​ൻ പേ​പ്പ​ർ ന​ൽ​കി​യ​തെ​ന്ന് റീ​ത്ത പ​റ​ഞ്ഞു.

അ​ദ്ദേ​ഹം പോ​യ​തി​നു ശേ​ഷം നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​ഓ​ട്ടോ​ഗ്രാ​ഫ് കാ​ണു​വാ​ൻ എ​ത്തി. മാ​ത്ര​മ​ല്ല ഈ ​കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ റീ​ത്ത​യ്ക്ക് ര​ണ്ടു ക​ല്യാ​ണാ​ലോ​ച​ന​ക​ളും വ​ന്നു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ക്കു​മ്പോ​ഴേ ഞാ​ൻ അ​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളു​വെ​ന്ന് റീ​ത്ത പ​റ​യു​ന്നു. ബ​ങ്ക്വാ​ര ക്ര​സ്ത്യ​ൻ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് റീ​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.