അ​ക്വേ​റി​യ​ത്തി​ൽ നിന്നും സ്രാ​വിൻകുഞ്ഞ് മോ​ഷ​ണം പോ​യി
Wednesday, August 1, 2018 9:37 AM IST
അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലെ സെ​ന്‍റ് ആ​ന്‍റോ​ണി​യോ അ​ക്വേ​റി​യ​ത്തി​ലെ സ്രാ​വിൻകുഞ്ഞ് മോ​ഷ​ണം പോ​യി. തു​റ​ന്ന അ​ക്വേ​റി​യ​ത്തി​ൽ കി​ട​ന്നി​രു​ന്ന 16 ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള ലോം​ഗ് ഹോ​ൺ ഷാ​ർ​ക്ക് ആ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സ്രാ​വ് മോ​ഷ​ണം പോ​യ വി​വ​രം അ​ക്വേ​റി​യം അ​ധി​കൃ​ത​ർ ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ, വൈ​കാ​തെ​ത​ന്നെ പ​രി​ക്കി​ല്ലാ​തെ സ്രാ​വി​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ര​ണ്ടു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും അ​ട​ങ്ങു​ന്ന സം​ഘം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ചെ​റി​യ വ​ല​കൊ​ണ്ടാ​യി​രു​ന്നു സ്രാ​വി​നെ പി​ടി​ച്ച​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​നി​ന്നു വെ​ളി​വാ​യി. തു​ട​ർ​ന്ന് ചെ​റി​യ ബ​ക്ക​റ്റി​ലാ​ക്കി​യ​ശേ​ഷം സ്ട്രോ​ള​ർ ഉ​പ​യോ​ഗി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, എ​ന്തി​നാ​ണ് ഇ​വ​ർ സ്രാ​വി​നെ ക​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ഹെ​ല​ൻ എ​ന്നു പേ​രു​ള്ള പെ​ൺസ്രാ​വി​നെ​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് അ​ക്വേ​റി​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്ന് ഹെ​ല​ൻ മു​ക്ത​മാ​യ​തി​നു​ശേ​ഷം തു​റ​ന്ന അ​ക്വേ​റി​യ​ത്തി​ലേ​ക്ക് തി​രി​കെ​ വി​ടാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.