പ്രിയയ്ക്കു മുന്നിൽ സ​ണ്ണിയും വീണു; ഗൂഗിൾ പൊളിച്ചടുക്കി ഈ മലയാളിപ്പെൺകൊടി
Wednesday, February 14, 2018 12:03 PM IST
പു​രി​കം വ​ള​ച്ച് യു​വ​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേടിയ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പ്രി​യ വാ​ര്യ​ർ മ​റ്റൊ​രു റെ​ക്കോ​ഡ് കൂ​ടി സ്വ​ന്ത​മാ​ക്കി. സ​ണ്ണി ലി​യോ​ണി​നും ദീ​പി​ക പ​ദു​ക്കോ​ണി​നും പി​ന്നാ​ലെ ഗൂ​ഗി​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​വ​ശ്യം തി​ര​യ​പ്പെ​ട്ട വ്യ​ക്തി എ​ന്ന ബ​ഹു​മ​തി​യാ​ണ് പ്രി​യ വാ​ര്യ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ മാ​ണി​ക്യ മ​ല​രാ​യ...​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ലെ ഒ​രു രം​ഗ​മാ​ണ് പ്രി​യ​വാ​ര്യ​ർ​ക്ക് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ നേ​ടി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​വാ​ര്യ​ർ ആ​രെ​ന്ന് അ​റി​യു​വാ​ൻ ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ തി​ര​യാ​ൻ ആ​രം​ഭി​ച്ച​ത്.



ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ലി​യോ​ണ്‍, ദീ​പി​ക പ​ദു​ക്കോ​ണ്‍, ക​ത്രീ​ന കൈ​ഫ്, ആ​ലി​യ ഭ​ട്ട്, അ​നു​ഷ്ക്ക ശ​ർ​മ എ​ന്നി​വ​രാ​ണ് ഈ ​അ​ർ​ഹ​ത മു​ന്പ് നേ​ടി​യ​വ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്രി​യ പ്ര​കാ​ശ് ഗൂ​ഗി​ളി​ൽ മാ​ത്ര​മ​ല്ല താ​ര​മാ​യി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വെ​ഴ്സാ​ണ് പ്രി​യ​ക്കു​ള്ള​ത്. പ്രി​യ അ​ഭി​ന​യി​ച്ച മാ​ണി​ക്യ മ​ല​രാ​യ...​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം നാ​ല് മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് യൂ​ട്യൂ​ബി​ൽ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.