14,500 വർഷം പഴക്കമുള്ള അപ്പം ജോർദാനിൽ
Wednesday, July 18, 2018 12:13 PM IST
മ​​​​നു​​​​ഷ്യ​​​​ൻ പാ​​​​കം ചെ​​​​യ്ത അ​​​​പ്പം ഭ​​​​ക്ഷി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത് വി​​​​ചാ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​ലും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ മു​​​​ന്പെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന തെ​​​​ളി​​​​വ് ജോ​​​​ർ​​​​ദാ​​​​നി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ചതായി ശാസ്ത്ര ജ്ഞർ. വ​​​​ട​​​​ക്ക​​​​ൻ ജോ​​​​ർ​​​​ദാ​​​​നി​​​​ലെ ബ്ലാ​​​​ക് മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ​​​മേ​​​ഖ​​​ല​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത ക​​​​രി​​​​ഞ്ഞ അ​​​​പ്പ​​​​ക്ക​​​​ക്ഷ​​​​ണ​​​​ത്തി​​​​നു 14,500 വ​​​​ർ​​​​ഷ​​​​മാ​​​​ണു പ​​​​ഴ​​​​ക്കം.

കൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണു അ​​​​പ്പം പാ​​​​കം ചെ​​​​യ്യാ​​​​നു​​​​ള്ള ക​​​​ഴി​​​​വ് മ​​​​നു​​​​ഷ്യ​​​​ൻ ആർജിച്ചതെ​​​​ന്ന മു​​​​ൻ നി​​​​ഗ​​​​മ​​​​ന​​​​ങ്ങ​​​​ൾ തെ​​​​റ്റി​​​​ക്കു​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ലാ​​​​ണി​​​​ത്. 9,000 വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് കൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്നു.

മ​​​​നു​​​​ഷ്യ​​​​ർ വേ​​​​ട്ട​​​​യാ​​​​ടി​​​​യും കാ​​​​യ്ക​​​​നി​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചും ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്തു ക​​​​ഴി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ തെ​​​​ളി​​​​വ്. ക​ല്ലു​കൊ​ണ്ടു​ള്ള അ​ടു​പ്പി​ൽ​​​​നി​​​​ന്നാ​​​​ണ് 14,500 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പ​​​​ര​​​​ന്ന അ​​​​പ്പ​​​​ക്ക​​​​ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​ത്. ര​ണ്ടു മി​ല്ലി​മീ​റ്റ​ർ മാ​ത്രം വ​ലു​പ്പ​മേ അ​പ്പ​ക്ക​ഷ​ണ​ത്തി​നു​ള്ളൂ.

ബാ​​​​ർ​​​​ലി, ഓ​​​​ട്ട്സ്, കാ​​​​ട്ടു ഗോ​​​​ത​​​​ന്പ് എ​​​ന്നീ ധാ​​​​ന്യ​​​​ങ്ങ​​​​ളി​​​​ലേ​​​​തോ പൊ​​​​ടി​​​​ച്ചാ​​​​ണ് ഇ​​​​തു​​​​ണ്ടാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബ്ലാ​​​​ക് മ​​​​രു​​​​ഭൂ​​​​മി​​​​യിൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന നാ​​​​റ്റു​​​​ഫി​​​​യ​​​​ൻ​​​​സ് സാം​​​​സ്കാ​​​​രി​​​​ക​​​​ജ​​​​ന​​​​ത​​​​യാ​​​​ണ് അ​​​​പ്പം പാ​​​​കം ചെ​​​​യ്ത​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.