ചി​പ്സ് പാ​ക്ക​റ്റ് കൊ​ണ്ട് അ​ല​ങ്ക​രി​ച്ച കാ​റി​ല്‍ എ​ത്തു​ന്ന വ​ര​ന്‍; കൗതുകം
Thursday, April 4, 2024 11:38 AM IST
വി​വാ​ഹം എ​ന്ന​ത് വ്യ​ത്യ​സ്ത​മാ​ക്കി ശ്ര​ദ്ധ​നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ഒ​രു കാ​ല​മാ​ണ​ല്ലൊ ഇ​ത്. പ​ല​രും ഇ​ത്ത​രം വേ​റി​ട്ട എ​ന്‍​ട്രി​ക​ളും നൃ​ത്ത​ങ്ങ​ളും പ​ക​ര്‍​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​കാ​റു​ണ്ട്. പി​ന്നീ​ട് അ​വ​രി​ല്‍ ചി​ല​ര്‍ ട്രോ​ളു​ക​ള്‍​ക്ക് പാ​ത്ര​മാ​കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു വ​ര​ന്‍റെ "വി​വാ​ഹവേദി എ​ന്‍​ട്രി'യി​യും തു​ട​ര്‍​ന്നു​ള്ള പു​ലി​വാ​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൗ​തു​കം പ​ട​ര്‍​ത്തു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം താ​ന്‍ സ​ഞ്ച​രി​ച്ച കാ​ര്‍ മൊ​ത്തം ചി​പ്സ് പാ​ക്ക​റ്റ് കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു.

കാ​റി​ന്‍റെ മു​ന്നി​ലും പി​ന്നി​ലും ഇ​ത്ത​ര​ത്തി​ല്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. വ​ര​നെ കാ​ത്തു​നി​ന്ന​വ​രി​ല്‍ ഒ​ക്കെ ഇ​ത് വ​ലി​യ കൗ​തു​കം ജ​നി​പ്പി​ച്ചു. സ​ത്പാ​ല്‍ യാ​ദ​വ് എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട വീ​ഡി​യോ 77 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ണ്ടു.

നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "വി​വാ​ഹം ഗൗ​ര​വ​ക​ര​മാ​ക​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ്ര​ഹ​സ​നം' എ​ന്നാ​ണൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്. "വേ​റി​ട്ട അ​ല​ങ്കാ​രം; വി​വാ​ഹ ജീ​വി​ത​വും വേ​റി​ട്ട​താ​കാ​ട്ടെ. വി​ജ​യാ​ശം​സ​ക​ള്‍' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.