ഭ​ർ​ത്താ​വ് 30 രൂ​പ​യു​ടെ ലി​പ്‍​സ്റ്റി​ക് വാ​ങ്ങി; വി​വാ​ഹ​മോ​ച​നം തേ​ടി യു​വ​തി
Saturday, March 9, 2024 3:38 PM IST
ദ​ന്പ​തി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നു വ​ലി​യ കാ​ര​ണ​ങ്ങ​ളൊ​ന്നും വേ​ണ​മെ​ന്നി​ല്ല. നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും വി​വാ​ഹ​മോ​ച​നം വ​രെ ന​ട​ക്കു​ക. ആ​ഗ്ര​യി​ലെ ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി കേ​ട്ടാ​ൽ ത​മാ​ശ​യാ​യി തോ​ന്നും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കും ദ​ന്പ​തി​ക​ൾ വ​ഴ​ക്കി​ടു​മോ എ​ന്നു സം​ശ​യി​ക്കും.

മ​ഥു​ര സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വും എ​ത്മാ​ദ്പു​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ത​മ്മി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണു വി​വാ​ഹി​ത​രാ​യ​ത്. ത​നി​ക്കൊ​രു ലി​പ്സ്റ്റി​ക് വേ​ണ​മെ​ന്ന് ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു വ​ഴ​ക്കി​ന്‍റെ തു​ട​ക്കം.

ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ലി​പ്സ്റ്റി​ക്കു​മാ​യെ​ത്തി​യ ഭ​ർ​ത്താ​വി​നോ‌​ടു ഭാ​ര്യ അ​തി​ന്‍റെ വി​ല ചോ​ദി​ക്കു​ന്നു. 30 രൂ​പ ആ​യെ​ന്നു ഭ​ർ​ത്താ​വ് പ​റ​യു​ന്നു. ഇ​തോ​ടെ ഇ​ത്ര​യും വി​ല​യു​ടെ ലി​പ്സ്റ്റി​ക് എ​ന്തി​നാ​ണു വാ​ങ്ങി​യ​തെ​ന്നു ചേ​ദി​ച്ചു ഭാ​ര്യ രോ​ഷാ​കു​ല​യാ​യി.

ത​നി​ക്കു 10 രൂ​പ​യു​ടെ ലി​പ്സ്റ്റി​ക് മ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ണം ചെ​ല​വാ​ക്കി​യാ​ൽ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റു​മെ​ന്നു​മാ​യി​രു​ന്നു ഭാ​ര്യ​യു​ടെ വാ​ദം. 30 രൂ​പ​യി​ൽ കു​റ​ഞ്ഞ ലി​പ്സ്റ്റി​ക് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു ഭ​ർ​ത്താ​വ് പ​റ​ഞ്ഞെ​ങ്കി​ലും ഭാ​ര്യ അ​ട​ങ്ങി​യി​ല്ല.

ഒ​ടു​വി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മാ​യി. ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. വി​വാ​ഹ​മോ​ച​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇ​രു​വ​രും കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്.

ഇ​രു​ഭാ​ഗ​ങ്ങ​ളും കേ​ട്ട കൗ​ൺ​സി​ല​ർ അ​വ​രെ ഒ​രു​വി​ധം അ​നു​ന​യി​പ്പി​ച്ചു. ഭാ​ര്യ​യു​ടെ ഇ​ഷ്ട​മ​നു​സ​രി​ച്ചേ ഇ​നി ലി​പ്സ്റ്റി​ക് വാ​ങ്ങൂ​വെ​ന്നു ഭ​ർ​ത്താ​വ് സ​മ്മ​തി​ച്ചു. അ​തോ​ടെ വീ​ണ്ടും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചത്രെ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.