പേ​ര് പോ​രാ​യി; സ​ഹോ​ദ​രി​മാ​ര്‍ മ​ക്ക​ള്‍​ക്ക് പേ​രി​ട്ട​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്
Tuesday, March 12, 2024 12:20 PM IST
ത​ങ്ങ​ള്‍​ക്ക് ജ​നി​ക്കു​ന്ന കു​ഞ്ഞി​ന് വേ​റി​ട്ട ഒ​രു പേ​രി​ട​ണ​മെ​ന്നാ​ണ് ഒ​ട്ടു​മി​ക്ക മാ​താ​പി​താ​ക്ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​ണ്ട് വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റും പേ​രു​ക​ള്‍ ആ​ളു​ക​ള്‍ തി​ര​ഞ്ഞി​രുന്നു.

കാ​ലം മാ​റി​യ​പ്പോള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ലാ​യി ഈ ​തി​ര​ച്ചി​ല്‍. പ​ല ഭാ​ഷ​യി​ല്‍ നി​ന്നു​ള്ള വേ​റി​ട്ട മ​നോ​ഹ​ര പ​ദ​ങ്ങ​ള്‍ പേ​രു​ക​ളാ​ക്കാ​ന്‍ ആ​ളു​ക​ളി​ന്ന് മ​ത്‌​സ​രി​ക്കു​ന്നു. ചി​ല പു​രാ​ത​ന പേ​രു​ക​ള്‍ അ​സ്ത​മി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ല്‍ ഒ​രു​ പേ​ര് വ​രു​ത്തി​യ പ്ര​ശ്‌​ന​ങ്ങ​ളു​ടെ കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച. സം​ഭ​വം അ​ങ്ങ് അ​മേ​രി​ക്ക​യി​ലാ​ണ്.

അ​വി​ടെ ജൂ​ലി, ഹോ​ളി എ​ന്ന് പേ​രു​ള്ള ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും വ​ലി​യ സ്‌​നേ​ഹ​ത്തി​ല്‍ ആ​യി​രു​ന്നു. കു​റേ​ക്കാ​ലം ക​ഴി​ഞ്ഞ് ഇ​രു​വ​രും ക​ല്യാ​ണം ക​ഴി​ഞ്ഞ് ത​ങ്ങ​ളു​ടേ​താ​യ കു​ടും​ബ​ജീ​വി​തം ആ​രം​ഭി​ച്ചു.

ഈ ​സ​മ​യം സ​ഹോ​ദ​രി​മാ​രി​ല്‍ ഇ​ള​യ​വ​ളാ​യ ജൂ​ലി ആ​ദ്യം ഗ​ര്‍​ഭി​ണി​യാ​യി. ജൂ​ലി​യും ഭ​ര്‍​ത്താ​വും ത​ങ്ങ​ളു​ടെ ആ​ദ്യ ഓ​മ​ന​യ്ക്കാ​യി ഒ​രു പേ​ര് തി​ര​യാ​ന്‍ ആ​രം​ഭി​ച്ചു. പ​ല പ​ല പേ​രു​ക​ള്‍ ത​പ്പി അ​വ​ര്‍ ഒ​ടു​വി​ല്‍ ഒ​രു ന​ല്ല പേ​ര്‍ ക​ണ്ടു​പി​ടി​ച്ചു.

"മി​ല്ലി' എ​ന്നാ​യി​രു​ന്നു ആ ​പേ​ര്‍. അ​ങ്ങ​നെ മി​ല്ലി ജ​നി​ച്ചു ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളും ക​ഴി​ഞ്ഞു. അ​പ്പോ​ള്‍ ഹോ​ളി ഗ​ര്‍​ഭി​ണി​യാ​​യി. വാ​ര്‍​ത്ത​യ​റി​ഞ്ഞ് ജൂ​ലി​ക്കും സ​ന്തോ​ഷം. എ​ന്നാ​ല്‍ ആ ​സ​ന്തോഷം വെെ​കാ​തെ അ​സ്ത​മി​ച്ചു.

അ​തി​നു കാ​ര​ണം ഹോ​ളി​യു​ടെ മ​ക​ള്‍​ക്കി​ട്ട പേ​രാ​യി​രു​ന്നു. ഹോ​ളി​യും മ​ക​ള്‍​ക്ക് "മി​ല്ലി' എ​ന്നു​ത​ന്നെ പേ​രി​ട്ടു. ഇ​ത് കു​ടും​ബ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി. അ​പ്പൂ​പ്പ​ന​നൊ അമ്മൂമ്മ​യോ സ്‌​നേ​ഹ​ത്തോ​ടെ "മി​ല്ലീ' എ​ന്ന് നീ​ട്ടി വി​ളി​ക്കു​മ്പോ​ള്‍ ര​ണ്ട് പി​ള്ളേ​രും ഒ​ടി​യെ​ത്തു​ന്ന അ​വ​സ്ഥ.

ഇ​തോ​ടെ മു​ത്ത​ച്ഛ​ന്‍ ഒ​രു ഐ​ഡി​യ ക​ണ്ടു​പി​ടി​ച്ചു. അ​ദ്ദേ​ഹം ജൂ​ലി​യു​ടെ മ​ക​ളെ "ബി​ഗ് മി​ല്ലി' എ​ന്നും ഹോ​ളി​യു​ടെ മ​ക​ളെ "ലി​റ്റി​ല്‍ ലി​ല്ലി' എ​ന്നും വി​ളി​ച്ചു. എ​ന്നാ​ല്‍ ഇ​ത് ഹോ​ളി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​വ​ള്‍ ജൂ​ലി​യോ​ട് മ​ക​ളു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പക്ഷേ ജൂ​ലി അ​തി​ന് ത​യാ​റാ​യി​ല്ല. താ​നാ​ണ​ല്ലൊ ആ​ദ്യം മ​ക​ള്‍​ക്ക് പേ​രി​ട്ട​തെ​ന്ന് ജൂ​ലി പ​റ​ഞ്ഞു. എ​ന്നാ​ല്‍ മ​ധ്യ നാ​മ​ത്തി​ല്‍​ മ​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ഹോ​ളി പ​റ​ഞ്ഞു. അ​ത് ഹോ​ളി​ക്കാ​യി​ക്കൂ​ടെ എ​ന്നാ​യി ജൂ​ലി.

ചു​രു​ക്ക​ത്തി​ല്‍ പേ​ര് വ​ലി​യ പൊ​ല്ലാ​പ്പാ​യി. അ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കി​നും അ​ക​ല്‍​ച്ച​യ്​ക്കു​മൊ​ക്കെ ഇ​ത് കാ​ര​ണ​മാ​യി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സം​ഭ​വം എ​ത്തി​യ​തോ​ടെ ആ​ളു​ക​ള്‍ വ​ണ്ട​റ​ടി​ച്ചു. നി​ര​വ​ധി പേ​ര്‍ വി​ഷ​യ​ത്തി​ല്‍ ക​മ​ന്‍റു​ക​ളി​ട്ടു. ഒ​ട്ടു​മി​ക്ക​വ​രും ജൂ​ലി​യു​ടെ ഭാ​ഗ​ത്താ​ണ് ന്യാ​യം എ​ന്നാ​ണ് കു​റി​ച്ച​ത്. "ഒ​രു പേ​രി​ലെ​ന്തി​രി​ക്കു​ന്നു' എ​ന്നാ​ണ് മ​റ്റ് ചി​ല​ര്‍ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.