മൂ​ന്നു വ​യ​സു​ള്ള കു​ട്ടി നി​ർ​ത്താ​തെ ക​ര​ഞ്ഞു; ര​ക്ഷി​താ​ക്ക​ളെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു
മൂ​ന്നു വ​യ​സു​ള്ള കു​ട്ടി നി​ർ​ത്താ​തെ ക​ര​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ വി​മാ​ന​ത്തി​ൽ നി​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് പു​റ​ത്താ​ക്കി. ജൂ​ലൈ 23ന് ​ല​ണ്ട​നി​ൽ നി​ന്നും ബെ​ർ​ലി​നി​ലേ​ക്ക് പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്താ​ക്കി​യ​ത്. സീ​റ്റ് ബെ​ല്‍​റ്റ് ഇ​ട്ട​തി​ലു​ള്ള അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്നു കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പു​റ​ത്താ​ക്ക​ൽ.

വി​മാ​നം ടേ​ക്ക് ഓ​ഫി​ന് ഒ​രു​ങ്ങു​മ്പോ​ഴാ​യി​രു​ന്നു കു​ട്ടി ക​ര​ച്ചി​ൽ തു​ട​ങ്ങി​യ​ത്. കു​ട്ടി​യെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ എ​ത്തി പ​രു​ഷ​മാ​യി പെ​രു​മാ​റി. എ​ന്നാ​ൽ കു​ട്ടി ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തോ​ടെ വി​മാ​നം ടെ​ര്‍​മി​ന​ലി​ലേ​ക്ക് ത​ന്നെ തി​രി​ച്ച്‌ വി​ട്ട ശേ​ഷം കു​ടും​ബ​ത്തെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ മാ​റ്റാ​ൻ സ​ഹാ​യി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി​വി​ട്ടു.

ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സി​ലെ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളെ വം​ശീ​യ​പ​ര​മാ​യി അ​വ​ഹേ​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യു​ടെ പി​താ​വ് ഇ​ന്ത്യ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് പ​രാ​തി ന​ൽ​കി. പ​രാ​തി​യെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.