ഇ​ഫ്താ​ർ വി​രു​ന്നു ന​ൽ​കാൻ ഭ​ര​ണാ​ധി​കാ​രി നേരിട്ടെത്തി; അമ്പരന്ന് ദു​ബാ​യ് ന​ഗ​രം
Thursday, May 24, 2018 4:09 PM IST
പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലൂടെ ഓ​രോ ഇസ്‌ലാം മ​ത​വി​ശ്വാ​സി​യും ക​ട​ന്നുപോ​കു​യാണ്. ഓ​രോ ദി​ന​ങ്ങ​ളി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്ന് ന​ൽ​കു​വാ​ൻ വൊ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തു​ന്ന കാ​ഴ്ച മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും സാ​ധാ​ര​ണയാണ്.

എ​ന്നാ​ൽ അ​ടു​ത്തി​ടെ ദു​ബാ​യി ന​ഗ​ര​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ൽ​കു​വാ​ൻ എ​ത്തി​യ ആ​ളെ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം ആ​യി​രു​ന്നു അ​ത്.

ദു​ബാ​യ് അ​ൽ ഇ​ഹ്സാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ഇ​ഫ്താ​ർ വി​രു​ന്ന് ല​ഭി​ച്ച​ത്. ഭ​ര​ണ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന ഒ​രാ​ളു​ടെ യാ​തൊ​രു​വി​ധ ഭാ​വ​വു​മി​ല്ലാ​തെ വി​രു​ന്ന് ന​ൽ​കു​വാ​ൻ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള അദ്ദേഹത്തിന്‍റെ പ്രവൃത്തികൾ നേരത്തെ തന്നെ ലോകപ്രശസ്തി നേടിയിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.