Choclate
നിരൂപകയോ നിരൂപികയോ‍?
2019 ഡി​​സം​​ബ​​ർ 11 ബു​​ധ​​നാ​​ഴ്ച പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പ​​ദ​​ശു​​ദ്ധി​​യി​​ൽ പ​​റ്റി​​പ്പോ​​യ നോ​​ട്ട​​പ്പി​​ശ​​കി​​നെ​​ക്കു​​റി​​ച്ചാ​​ണ് ഈ ​​കു​​റി​​പ്പ്. തെ​​റ്റും ശ​​രി​​യും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച പ​​ര​​ജോ​​ടി​​ക​​ളു​​ടെ കൂ​​ട്ട​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ച നി​​രൂ​​പ​​ക​​ൻ, ലേ​​ഖ​​ക​​ൻ എ​​ന്നീ വാ​​ക്കു​​ക​​ൾ തെ​​റ്റാ​​ണെ​​ന്നൊ​​രു സൂ​​ച​​ന ക​​ട​​ന്നു​​കൂ​​ടി. നി​​രൂ​​പ​​ണം ചെ​​യ്യു​​ന്ന​​വ​​ൻ എ​​ന്ന അ​​ർ​​ഥ​​ത്തി​​ൽ ലേ​​ഖ​​ക​​നും ശു​​ദ്ധ​​രൂ​​പ​​ങ്ങ​​ളും പു​​ല്ലിം​​ഗ ശ​​ബ്ദ​​ങ്ങ​​ളു​​മാ​​ണ്.

നി​​രൂ​​പ​​ക​​ൻ, ലേ​​ഖ​​ക​​ൻ എ​​ന്നീ പ​​ദ​​ങ്ങ​​ളു​​ടെ സ്ത്രീ​​ലിം​​ഗ രൂ​​പ​​ങ്ങ​​ളെ​​പ്പ​​റ്റി​​യാ​​ണ് സ​​ന്ദി​​ഗ്ധ​​ത​​യു​​ള്ള​​ത്. നി​​രൂ​​പ​​ക, ലേ​​ഖ​​ക എ​​ന്നീ തെ​​റ്റാ​​യ രൂ​​പ​​ങ്ങ​​ൾ സ്ത്രീ​​ലിം​​ഗ​​ങ്ങ​​ളെ​​ന്ന നി​​ല​​യി​​ൽ പ്ര​​ച​​രി​​ച്ചി​​രി​​ക്കു​​ന്നു. എ​​ന്നാ​​ൽ അ​​വ പ്ര​​ത്യ​​യം ചേ​​ർ​​ക്കാ​​ൻ സ​​ജ്ജ​​മാ​​ക്കി​​യ ഘ​​ട​​ന മാ​​ത്ര​​മേ ആ​​കു​​ന്നു​​ള്ളൂ. നി​​രൂ​​പ​​ക, ലേ​​ഖ​​ക എ​​ന്നീ ശ​​ബ്ദ​​ങ്ങ​​ളോ​​ട് “ആ​​ൻ’’ ചേ​​ർ​​ത്താ​​ൽ പു​​ല്ലിം​​ഗ​​വും (നി​​രൂ​​പ​​ക​​ൻ, ലേ​​ഖ​​ക​​ൻ) ഇ ​​ചേ​​ർ​​ത്താ​​ൽ സ്ത്രീ​​ലിം​​ഗ​​വും (നി​​രൂ​​പി​​ക, ലേ​​ഖി​​ക) ഉ​​ണ്ടാ​​കും.

പ്ര​​ക്രി​​യാ​​ഭാ​​ഷ്യ​​ക്കാ​​ര​​നാ​​യ വി​​ദ്വാ​​ൻ ഫാ. ​​ജോ​​ണ്‍ കു​​ന്ന​​പ്പ​​ള്ളി ഇ​​ങ്ങ​​നെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. “ആ ​​പ്ര​​ത്യ​​യം ചേ​​രു​​ന്ന പ്രാ​​തി​​പ​​ദി​​കം പ്ര​​ത്യ​​യാം​​ഗ​​മാ​​യ ക ​​കാ​​ര​​ത്തി​​ൽ അ​​വ​​സാ​​നി​​ക്കു​​ക​​യും ക ​​കാ​​ര​​പൂ​​ർ​​വ​​ക​​മാ​​യി അ ​​കാ​​ര​​മു​​ണ്ടാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്താ​​ൽ അ ​​കാ​​ര​​ത്തി​​ന് ഇ ​​കാ​​ര​​ദേ​​ശം.’’ ഇ​​ത​​നു​​സ​​രി​​ച്ച് അ​​ധ്യാ​​പ​​ക​​ൻ - അ​​ധ്യാ​​പി​​ക, ഗാ​​യ​​ക​​ൻ-​​ഗാ​​യി​​ക, നാ​​യ​​ക​​ൻ-​​നാ​​യി​​ക, ബാ​​ല​​ക​​ൻ-​​ബാ​​ലി​​ക എ​​ന്നി​​ങ്ങ​​നെ പു​​ല്ലിം​​ഗ, സ്ത്രീ​​ലിം​​ഗ രൂ​​പ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു. നി​​രൂ​​പ​​ക​​ൻ, നി​​രൂ​​പി​​ക​​യാ​​കു​​ന്ന​​തും ലേ​​ഖ​​ക​​ൻ ലേ​​ഖി​​ക ആ​​കു​​ന്ന​​തും ഇ​​തേ നി​​യ​​മ​​മ​​നു​​സ​​രി​​ച്ചാ​​കു​​ന്നു.

നി​​രൂ​​പ​​ക, ലേ​​ഖ​​ക എ​​ന്നീ തെറ്റായ രൂ​​പ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​നാ​​ണ് പം​​ക്തി​​യി​​ൽ ശ്ര​​മി​​ച്ച​​ത്. നി​​രൂ​​പ​​ക-​​നി​​രൂ​​പി​​ക, ലേ​​ഖ​​ക-​​ലേ​​ഖി​​ക എ​​ന്നീ പ​​ദ​​ജോ​​ടി​​ക​​ൾ​​ക്കു പ​​ക​​രം നി​​രൂ​​പ​​ക​​ൻ-​​നി​​രൂ​​പി​​ക, ലേ​​ഖ​​ക​​ൻ-​​ലേ​​ഖി​​ക എ​​ന്നി​​ങ്ങ​​നെ രേ​​ഖ​​പ്പെ​​ടു​​ത്തി​​പ്പോ​​യ​​താ​​ണ് തെ​​റ്റി​​ദ്ധാ​​ര​​ണ​​യ്ക്ക് വ​​ക​​ന​​ൽ​​കി​​യ​​ത്. ഇ​​ങ്ങ​​നെ​​യൊ​​രു സ്ഖ​​ലി​​തം വ​​ന്നു​​പോ​​യ​​തി​​ൽ ഖേ​​ദി​​ക്കു​​ന്നു. ഇ​​ക്കാ​​ര്യം ക​​ത്തി​​ലൂ​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ ഫാ. ​​ഡോ. പീ​​റ്റ​​ർ കു​​രു​​തു​​കു​​ള​​ങ്ങ​​ര​​യോ​​ട് ക​​ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ന​​ന്ദി.

തയാറാക്കിയത്:

ഡോ. ഡേ​വി​സ് സേ​വ്യ​ർ,
മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി,
സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പാ​ലാ